Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:14 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുപ്പായതൊഴിലാളികളുടെ ഇടയിലും വ്യാജന്മാർ! ഡീക്കനാണെന്ന് അവകാശപ്പെട്ടു ഏറെനാളായി തെറ്റിദ്ധരിപ്പിച്ച് ശുശ്രൂഷ ചെയ്ത മൈക്കിൾ പ്രസന്റേഷൻ എന്ന വ്യക്തിയെ വിലക്കിക്കൊണ്ട് ആലപ്പുഴ രൂപത. രൂപതയിലെ വട്ടായാൽ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമായ മൈക്കിൾ പ്രസന്റേഷൻ ഇരുപത്തിഅഞ്ച് വർഷത്തോളം ഡീക്കൻ എന്ന അവകാശപ്പെട്ട് വിവിധ രൂപതാ ദേവാലയങ്ങളിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹ കാർമീകനായും, മറ്റു തിരു കർമ്മങ്ങളും അനുഷ്ട്ടിച്ചു വരികയായിരിന്നു. 2020 ജനുവരി ആദ്യം മൈക്കിൾ പ്രസന്റേഷന്റെ സഭാ പദവിയെക്കുറിച്ച് വ്യക്തത തേടി നിരവധി ആളുകളിൽ നിന്ന് രൂപത കൂരിയയ്ക്ക് ചോദ്യം ലഭിച്ചുതുടങ്ങിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിവിധ ആരാധനാ ചടങ്ങുകൾ അദ്ദേഹം കാർമികത്വം വഹിക്കുന്ന ചിത്രങ്ങളും ഇതിനിടെ കൂരിയയ്ക്കു ലഭിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹകാർമ്മികനായും സഹായിയായുംതിരുനാളുകൾക്കും മറ്റും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിനെതിരെ പരാതികൾ എത്തിത്തുടങ്ങിയതോടെയാണ് രൂപത അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ ഡീക്കൻപദവി വ്യാജമാണെന്ന് തിരിച്ചറിയുകയും രൂപത മൈക്കിൾ പ്രസന്റേഷനെ ഇതിൽ നിന്ന് വാക്കാൽ വിലക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്നു അദ്ദേഹത്തിന്റെ ഡയക്കണേറ്റ് സ്ഥാനാരോഹണത്തിന്റെ തെളിവുകൾ, അംഗമായിരിക്കുന്ന സമൂഹം രൂപീകരിച്ചതിന്റെ വിശദാംശങ്ങൾ എന്നിവ നൽകാൻ രൂപത നിർദ്ദേശിക്കുകയായിരിന്നു. എന്നാൽ ഇത് സാക്ഷ്യപ്പെടുത്തുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. ഇദ്ദേഹം ഉന്നയിച്ച അവകാശവാദവും സമൂഹത്തിന്റെ ആസ്ഥാനത്തെ കുറിച്ച് അവതരിപ്പിച്ച വിലാസവും നിലവിലില്ലായെന്ന് രൂപത കണ്ടെത്തുകയായിരിന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപ് ഡീക്കൻ പദവിയിൽ 25 വർഷം പിന്നിട്ട തനിക്ക് പരിശുദ്ധ പിതാവ് നൽകിയ ആശംസാപത്രമെന്ന പേരിൽ ഇദ്ദേഹം നവ മാധ്യമങ്ങളിൽ പ്രചരണം നടത്തിയിരിന്നു. ഇദ്ദേഹത്തിന്റെ അവകാശ വാദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കിയിട്ടുണ്ട്.
ഇരുപത്തഞ്ചു വർഷമായി പിടിക്കപെടാതെ നടന്ന ഇദ്ദേഹത്തിന്റെ മിടുക്കു കണക്കിലെടുത്തു ഇദ്ദേഹം ഒരു കർദിനാളെങ്കിലുംനൽകേണ്ടുന്ന വ്യക്തിയാണെന്നാണ് ചില വിശ്വാസികളുടെ അഭിപ്രായം.

Readers Comment

Add a Comment