Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:17 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാജ ഡീക്കൻ പിടിയിൽ 

 

ഡീക്കനാണെന്ന് അവകാശപ്പെട്ടു ഏറെനാളായി തെറ്റിദ്ധരിപ്പിച്ച് ശുശ്രൂഷ ചെയ്ത മൈക്കിൾ പ്രസന്റേഷൻ എന്ന വ്യക്തിയെ വിലക്കിക്കൊണ്ട് ആലപ്പുഴ രൂപത. രൂപതയിലെ വട്ടായാൽ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമായ മൈക്കിൾ പ്രസന്റേഷൻ ഇരുപത്തിഅഞ്ച് വർഷത്തോളം ഡീക്കൻ എന്ന അവകാശപ്പെട്ട് വിവിധ രൂപതാ ദേവാലയങ്ങളിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹ കാർമീകനായും, മറ്റു തിരു കർമ്മങ്ങളും അനുഷ്ട്ടിച്ചു വരികയായിരിന്നു. 2020 ജനുവരി ആദ്യം മൈക്കിൾ പ്രസന്റേഷന്റെ സഭാ പദവിയെക്കുറിച്ച് വ്യക്തത തേടി നിരവധി ആളുകളിൽ നിന്ന് രൂപത കൂരിയയ്ക്ക് ചോദ്യം ലഭിച്ചുതുടങ്ങിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിവിധ ആരാധനാ ചടങ്ങുകൾ അദ്ദേഹം കാർമികത്വം വഹിക്കുന്ന ചിത്രങ്ങളും ഇതിനിടെ കൂരിയയ്ക്കു ലഭിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹകാർമ്മികനായും സഹായിയായുംതിരുനാളുകൾക്കും മറ്റും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിനെതിരെ പരാതികൾ എത്തിത്തുടങ്ങിയതോടെയാണ് രൂപത അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ ഡീക്കൻപദവി വ്യാജമാണെന്ന് തിരിച്ചറിയുകയും രൂപത മൈക്കിൾ പ്രസന്റേഷനെ ഇതിൽ നിന്ന് വാക്കാൽ വിലക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്നു അദ്ദേഹത്തിന്റെ ഡയക്കണേറ്റ് സ്ഥാനാരോഹണത്തിന്റെ തെളിവുകൾ, അംഗമായിരിക്കുന്ന സമൂഹം രൂപീകരിച്ചതിന്റെ വിശദാംശങ്ങൾ എന്നിവ നൽകാൻ രൂപത നിർദ്ദേശിക്കുകയായിരിന്നു. എന്നാൽ ഇത് സാക്ഷ്യപ്പെടുത്തുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. ഇദ്ദേഹം ഉന്നയിച്ച അവകാശവാദവും സമൂഹത്തിന്റെ ആസ്ഥാനത്തെ കുറിച്ച് അവതരിപ്പിച്ച വിലാസവും നിലവിലില്ലായെന്ന് രൂപത കണ്ടെത്തുകയായിരിന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപ് ഡീക്കൻ പദവിയിൽ 25 വർഷം പിന്നിട്ട തനിക്ക് പരിശുദ്ധ പിതാവ് നൽകിയ ആശംസാപത്രമെന്ന പേരിൽ ഇദ്ദേഹം നവ മാധ്യമങ്ങളിൽ പ്രചരണം നടത്തിയിരിന്നു. ഇദ്ദേഹത്തിന്റെ അവകാശ വാദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കിയിട്ടുണ്ട്.


സന്ദീപ് വധക്കേസ്; മുഴുവൻ പ്രതികളും പിടിയിൽ

 

തിരുവല്ല പെരിങ്ങരയിൽ സിപിഎം നേതാവ് പി.ബി സന്ദീപ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്വയിൽ നിന്നാണ് അഞ്ചാം പ്രതി അഭിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രധാന പ്രതി ജിഷ്‌ണു രഘു, നന്ദു, പ്രമോദ് എന്നിവരെ പുലർച്ചെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലുള്ള വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് വലയിലാക്കി.വ്യാഴാഴ്‌ച രാത്രി 8 മണിയോടെ ബൈക്കിലെത്തിയ അക്രമി സംഘം സന്ദീപിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.മുഖ്യപ്രതി ജിഷ്‌ണു രഘുവിന് സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കുട്ടി ആസൂത്രണം ചെയ്‌ത് കൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരണം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്‌ണു ജയിലിൽ വച്ചാണ് മറ്റ് പ്രതികളെ പരിചയപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ള പ്രതികൾക്ക് കൊലപാതകം ആസൂത്രണം ചെയ്യാൻ വേണ്ടി കുറ്റൂരിൽ മുറി വാടകയ്‌ക്കെടുത്തുനൽകി. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കിൽ സന്ദീപ് ഉണ്ടാകുമെന്ന് മനസിലാക്കി ഇവിടെ എത്തിയാണ് സന്ദീപിനെ കൊലപ്പെടുത്തിയത്.എന്നാൽ പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രം​ഗത്തെത്തി. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്ന് കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, വെള്ളിയാഴ്‌ച വൈകീട്ടോടെ സന്ദീപിൻറെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസ്, പെരിങ്ങര ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
അഞ്ചരയോടെ ചാത്തങ്കരിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌രിച്ചു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി.എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു

Readers Comment

Add a Comment