Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറി. നിലവിൽ വിശാഖപട്ടണത്തിൽ നിന്നു 400 കിലോമീറ്റർ അകലെയാണ് ജവാദ്.   ശനിയാഴ്ച ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ പുരി ജില്ലയിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ്. യാസിനും ഗുലാബിനും ശേഷം 2021ൽ ഒഡീഷയിലെത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ജവാദ്.നിലവിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. രാവിലെ തീവ്ര ന്യൂനമർദമായി മാറിയ ജവാദ് ഉച്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയായിരുന്നു. വിശാഖപട്ടണത്തിന് 420 കിലോമീറ്റർ തെക്ക്-തെക്കുകിഴക്ക്, പാരാദ്വീപിൽ നിന്ന് 650 കിലോമീറ്റർ തെക്ക്-തെക്ക്-കിഴക്ക്, ഗോപാൽപൂരിൽ നിന്ന് 530 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്ക് എന്നിങ്ങനെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം. ശനിയാഴ്ച ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ പുരി ജില്ലയിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം

Readers Comment

Add a Comment