Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേര് വിവരം ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.വാക്‌സിൻ എടുക്കാത്തവരുടെ വിവരം സമൂഹം അറിയണം. വാക്‌സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂളുകളിൽ ക്ലാസുകൾ തുടങ്ങിയെങ്കിലും വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അധ്യാപകർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകേണ്ടിവരും.വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. സ്‌കൂളുകൾ തുറന്ന് ഒരു മാസം ആകുമ്പോഴും വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സർക്കാർ നടപടി.

Readers Comment

Add a Comment