Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചേർത്തല അർത്തുങ്കൽ സ്വദേശിനിയായ കന്യാസ്ത്രീ ഫ്രാങ്കോ ബിഷപ്പിന്റെ അധീനതയിലുള്ള പഞ്ചാബിലെ ജലന്ധർ രൂപത പരിധിയിലെ കോൺവന്റ് ചാപ്പലിലെ ജനലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ സിസ്റ്റർ മേരി മേഴ്സിയാണ് (31) ഇക്കഴിഞ്ഞ 30ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയമുയർത്തി ബന്ധുക്കൾ ആലപ്പുഴ ജില്ല കലക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് മൃതദേഹം നാട്ടിലെത്തിച്ച്  വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തത്. അർത്തുങ്കൽ പൊലീസ് ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.ജലന്ധർ രൂപതയിൽപ്പെട്ട സാദിഖ് ഔവ്വർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരിമേഴ്‌സി നാലുവർഷമായി പ്രവർത്തിച്ചിരുന്നത്. 

വ്യാഴാഴ്ച രാവിലെയാണ് വിമാനമാർഗം മൃതദേഹം കൊച്ചിയിലെത്തിച്ചത്. അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചു. പ്രത്യേക മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം. തൂങ്ങിമരണമാണെന്നാണ് പ്രാഥമിക വിവരം. കഴുത്തിൽ മുറിവുണ്ടായിരുന്നു. അന്തിമ റിപ്പോർട്ട് കിട്ടിയാലേ വിശദാംശം ലഭ്യമാകൂ.  30നാണ് ജീവനൊടുക്കിയെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മരണക്കുറിപ്പിൽ മേരി മേഴ്സി 
മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാലാണ് നാട്ടിലേക്ക് അയക്കുന്നതെന്ന് സഭാ അധികൃതർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മരണത്തിൽ വിശദ അന്വേഷണം വേണമെന്ന നിലപാടിലാണ് ബന്ധുക്കൾ.

29ന് രാത്രിയും മകൾ ഉല്ലാസവതിയായി വീട്ടിലേക്ക് വിളിച്ചിരുന്ന ന്നും മരണ സാഹചര്യങ്ങളെക്കു റിച്ച് കോൺവൻറിൽനിന്ന് വിവ രങ്ങൾ പറഞ്ഞിട്ടില്ലെന്നും പിതാവ് ജോൺ ഔസേഫ് കലക്ടർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. മരണത്തിലും അവിടെ നടത്തിയ പോസ്റ്റ്മോർട്ടത്തി ലും സംശയമുയർത്തിയാണ് പരാതി.  പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം അർത്തുങ്കലിലെ വീട്ടിലെത്തിച്ച് നിരവധി പേരുടെ സാന്നിധ്യത്തിൽ സംസ്കാര ശുശ്രഷകൾക്കുശേഷം അർത്തുങ്കൽ ബസിലിക്ക സെമിത്തേരിയിൽ സംസ്കരിച്ചു.

കേസ് രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് അന്വേഷണത്തിൽ വ്യക്തത വന്നിട്ടില്ല. ഉന്നതതലത്തിൽ ആലോചനകൾ നടത്തിയ ശേഷമേ തുടർനടപടികളുണ്ടാകുവെന്നാണ് വിവരം. സംഭവം നടന്നത് പഞ്ചാബിലായതിനാൽ നിയമപരമായ കടമ്പകൾ കടന്ന് മാത്രമേ തുടരന്വേഷണം നടക്കൂവെന്നാണ് വിവരം. മാതാവ്: കർമിലി. സഹോദരൻ: മാർട്ടിൻ.

സിസ്റ്റർ മേരിമേഴ്സിയുടെ മരണം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചശേഷമാണു തുടർനടപടികൾ സ്വീകരിച്ചതെന്നു മഠം അധികൃതർ പത്രക്കുറുപ്പിലൂടെ അറിയിച്ചിരുന്നു.  സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾ സ്വീകരിച്ചത്.  എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂർണ സഹകരണം നൽകുന്നുണ്ടെന്നും ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റൻ സിസ്റ്റേഴ്സ് ഡെലിഗേറ്റ് വികാർ സിസ്റ്റർ മരിയ ഇന്ദിര അറിയിക്കുകയും ചെയ്തിരുന്നു .

Readers Comment

Add a Comment