Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സ്കൂൾ‌ മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ അഫീൽ ജോൺസൺ മരിച്ചു. പാലാ സെന്റ് തോമസ് സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയാണ്  ഈരാറ്റുപേട്ട മുന്നിലവ് വീട്ടിൽ അഫീൽ ജോൺസൺ.
കഴിഞ്ഞ  ഒക്ടോബർ 4 നാണ്  സ്കൂൾ മീറ്റിൽ വോളിയന്റിയറായിരുന്ന  അഫീൽജോൺസന്റെ തലയിൽ  ഹാമർ‌ വീണ് ​ഗുരുതരമായി പരിക്കേറ്റത്.അബോധാവസ്ഥയിൽ കോട്ടയത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ച അഫീലിന് രണ്ട്  അടിയന്തിരശസ്ത്രക്രീയകൾ നടത്തിയിരുന്നു. തലയോട്ടി പൊട്ടിച്ചിതറി തലച്ചോർ ഉള്ളിലേയ്ക്ക് അമർന്ന നിലയിലാണ് അഫീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ന്യൂറോസർജറിക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന അഫീൽ ന്യൂമോണിയ ബാധിതനായാണ് മരണമടഞ്ഞതെന്ന് മെഡിക്കൽ ബോർഡ് ഐ.ടു. ഐ ന്യൂസിനോട് പറഞ്ഞു.അതേസമയം അധികൃതരുടെ  അനാസ്ഥയ്ക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്. 

Readers Comment

Add a Comment