Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:37 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാജമദ്യം കഴിച്ച് രണ്ടു മരണം. ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശി ബിജു, ചന്തക്കുന്ന് സ്വദേശി നിഷാന്ത് എന്നിവരാണ് മരിച്ചത്. കഴിച്ച മദ്യത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. നിഷാന്തിന്റെ കോഴിക്കടയുടെ പുറകിലിരുന്നാണ് ഇരുവരും മദ്യം കഴിച്ചതെന്നു പൊലീസ് പറഞ്ഞു.

രണ്ടു ഗ്ലാസും ഒരു കുപ്പിയും ഇവിടെനിന്ന് പൊലീസിനു ലഭിച്ചു. മദ്യം കഴിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഇരുവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. വായിൽനിന്ന് നുരയും പതയും വന്നു. ബിജു ഇന്നലെയും നിഷാന്ത് ഇന്നു പുലർച്ചെയുമാണ് മരിച്ചത്.

എന്ത് ഉപയോഗിച്ചാണ് മദ്യം നിർമിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ഗന്ധമാണ് ദ്രാവകത്തിന് ഉണ്ടായിരുന്നതെന്നും അതിനാൽതന്നെ വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. 

Readers Comment

Add a Comment