Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ ബാലൺ ദ്യോർ പുരസ്കാരം ഏഴാം തവണയും സ്വന്തമാക്കി അർജൻറീനിയൻ ഇതിഹാസം ലയണൽ മെസി. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്‌ബോളിലെ വിഖ്യത പുരസ്‌കാരത്തിന് ഫുട്ബോളിൻറെ മിശിഹ അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബാലൺ ദ്യോർ നേട്ടം തൻറെ പേരിൽ എഴുതിച്ചേർത്തിരുന്നു. ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റലാസാണ് മികച്ച വനിത താരം. 2020-21 സീസണിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലാണ് താരത്തെത്തേടി പുരസ്‌കാരമെത്തിയത്. ഇക്കാലയളവിൽ അർജൻറീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും മുൻ ക്ലബ് ബാഴ്‌സലോണക്കൊപ്പം കോപ്പ ഡെൽ റേ(കിങ്സ് കപ്പ്) കിരീടവും മെസി സ്വന്തമാക്കി. കൂടാതെ 38 ഗോളുകൾ നേടുകയും 14 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു.
28.82°C








