Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളം, പെൻഷൻ എന്നീ വരുമാനങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ നിർദേശം നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു സ്റ്റാറ്റസ് കോ നിലനിർത്തണമെന്ന സുപ്രീം കോടതി നിർദേശത്തെത്തുടർന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആദായനികുതി ഈടാക്കുന്നത് നിർത്തിവയ്ക്കാൻ ട്രഷറി ഓഫീസർമാർക്കുള്ള സർക്കുലറിൽ ട്രഷറി ഡയറക്ടർ നിർദേശിച്ചത്.
ട്രഷറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ ഓഫിസർമാർ, സബ്ട്രഷറി ഓഫിസർമാർ എന്നിവർക്കാണു നിർദേശം നൽകിയത്. കന്യാസ്ത്രീകളും വൈദികരും സർക്കാർ ശമ്പളം കൈപ്പറ്റുന്നവരാണെങ്കിൽ അവർ നികുതി നൽകണമെന്ന് 2014ൽ കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, നികുതി ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനെതിരെ ഇവർ സൂപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്ന് നവംബർ 12ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനു മുൻപുള്ള സ്റ്റാറ്റസ് കോ നിലനിർത്താനാണു നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടർ ഇപ്പോഴത്തെ സർക്കുലർ പുറത്തിറക്കിയത്.
അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് ടിഡി എസ് പിടിക്കണം എന്ന ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.നിർമ്മലറാണി (ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ്) പ്രോവിൻഷ്യൽ സുപ്പീരിയർ ഇടുക്കിയും മറ്റ് അൻപതോളം വിവിധ കത്തോലിക്കാസഭ സന്ന്യാസിസമൂഹങ്ങളും 2014-ൽ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീൽ ആണ് ജസ്റ്റീസ് എസ്. വി. ഭാട്ടിയയും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.2014-ൽ ഇൻകം ടാക്‌സ് ഓഫീസർ, ശമ്പളം നൽകാൻ ഉത്തരവാദിത്വമുള്ള ട്രഷറി ഉദ്യോഗസ്ഥർക്ക് അച്ചന്മാരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തിൽനിന്നു ടിഡിഎസ് പിടിച്ച് അടയ്ക്കാൻ നിർദ്ദേശിച്ചതിനേത്തുടർന്നാണ്, ഇവർക്ക് കേസുമായി കോടതിയെ സമീപിക്കേണ്ടിവന്നത്.
അഡ്മിഷനും ജോലിക്കുമെല്ലാം കോഴ വാങ്ങി ജീവിക്കുകയും പേരിന് മാത്രം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന വൈദികർക്കും കന്യാസ്ത്രീകൾക്കും കുട പിടിക്കുന്നതാണ് പുതിയ ഉത്തരവ്. ഉന്നത ജോലിയിലിരുന്ന് കൊണ്ട് ശമ്പളം പറ്റുന്ന വ്യക്തികൾ ആദായ നികുതി അടയ്ക്കേണ്ടതില്ല എന്ന നിർദേശം പുനപരിശോധിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം.
കാനോൻനിയമപ്രകാരം അച്ചന്മാരും കന്യാസ്ത്രീകളുമായി വ്രതവാഗ്ദാനം ചെയ്തുകഴിഞ്ഞ വ്യക്തി ഭൗതികമായി മരിച്ചതിനാൽ അവർക്ക് സ്വത്തുസമ്പാദനം സാധ്യമല്ല. ഈ നിയമം വച്ച് കഴിഞ്ഞ 76 വർഷമായി സഭകളിലെ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് വരുമാന നികുതി പിടിച്ചിട്ടില്ല . , അതുകൊണ്ട് ഇനിയും പിടിക്കരുത് എന്നാണ് വൈദികർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം. , ഇവരുടെ ശമ്പളം മുഴുവൻ തങ്ങളുടെ കോൺഗ്രിഗേഷന് ഇവർ നൽകുകയാണ് എന്നുമൊക്കെയായിരുന്നു ഇവർ വാദിച്ചത്. ഈ വിഷയത്തിൽ, 'ഭൗതികമായ മരണം എന്നത് സഭയുടെ അകത്തുമാത്രം ബാധകമായ ഒന്നാണ്. വരുമാന നികുതി നിയമത്തിൽ ഇങ്ങനെ ഒരു സംഗതി പറഞ്ഞിട്ടില്ല; മാത്രമല്ല, ഇത് വാദത്തിനുവേണ്ടി അംഗീകരിച്ചാൽപ്പോലും ഭൗതികമായി മരിച്ച ഒരാൾക്ക് എങ്ങനെ ജോലി ചെയ്യാനും ശമ്പളം വാങ്ങാനും എങ്ങനെ കഴിയും' എന്ന് കോടതി അന്ന് ചോദിച്ചിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ കാറ്റിൽ പറത്തി ആദായ നികുതി പോലും വൈദികരും കന്യാസ്ത്രീകളും അടയ്ക്കേണ്ട എന്ന നിലപാടിലെത്തിയിരിക്കുന്നത്.
കാനോൻനിയമം സഭയുടെ പ്രാർത്ഥനാക്രമവും സഭയ്ക്കകത്ത് പാലിക്കേണ്ട മര്യാദകളും നിശ്ചയിക്കാൻ വേണ്ടിയുള്ളതും സഭാംഗങ്ങൾക്കും സഭാനേതൃത്വത്തിനും മാത്രം ബാധകമായതുമായ ഒന്നാണ്. അതിനെ രാജ്യത്തെ നിയമങ്ങൾക്ക് അതീതമായ ഒന്നായി കണക്കാക്കാൻ കഴിയില്ല. തൊഴിലാളിക്ക് അയാളുടെ അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന വരുമാനത്തിന്റെ പുറത്ത് ടിഡിഎസ് പിടിച്ച് സാലറി ഡിസ്‌ബേഴ്‌സിംഗ് ഓഫീസർ സർക്കാരിന് നൽകണം എന്നതാണ് നിയമം. അവിടെ കന്യാസ്ത്രീയും അച്ചനും മറ്റ് തുറകളിൽ ജീവിക്കുന്നവരും എല്ലാം തുല്യമാണ്. ശമ്പളം ലഭിച്ചതിനു ശേഷം അത് അവർ ആർക്ക് കൊടുക്കണമെന്നത് പ്രസക്തമല്ല. എഴുപത്തിയാറ് വർഷമായി നടന്നുവരുന്ന ഒരു തെറ്റ് ഇനിയും തുടരണമെന്നാണ് പുതിയ ഉത്തരവ് പറഞ്ഞുവയ്ക്കുന്നത്.
മിക്കവാറും സ്‌കൂൾ ടീച്ചർമാർ, കോളേജ് പ്രൊഫസർമാർ മുതൽ ഡോക്ടർ, മറ്റ് സർക്കാർ - സർക്കാർ ഇതര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അച്ചൻമാർക്കും കന്യാസ്ത്രീകൾക്കും അനധികൃതമായി സമ്പാദിക്കാനുള്ള വഴിയാണ് ഈ ഉത്തരവ് നൽകുന്നത്.ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടേയും വൈദികരുടേയും ശമ്പളം മുഴുവൻ സഭയ്ക്കുള്ളിലേക്കാണ് എത്തുന്നത്, ഇതിന് ഇവർ യാതൊരുവിധ നികുതിയും അടക്കുന്നില്ല. ഭൗതിക മരണമെന്ന പേര് പറഞ്ഞ് ഇത്തരത്തിൽ പുരോഹിതരുടെ ശമ്പളം മുഴുവൻ സഭയ്ക്കുള്ളിൽ തന്നെയുള്ള ആഢംബരങ്ങൾക്കും അനാവശ്യ ചെലവുകൾക്കുമാണ് ഉപയോഗിക്കുന്നത്.
28.82°C








