Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇത്തവണത്തെ പാര്‍ലമെന്‍റ് സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനഹിതത്തിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കും. രാജ്യതാല്‍പര്യമനുസരിച്ചുള്ള ചര്‍ച്ച പാര്‍ലമെന്‍റില്‍ വേണം. രാജ്യപുരോഗതിക്ക് ഗുണകരമായ തീരുമാനങ്ങളുണ്ടാകണം. പാര്‍ലമെന്‍റില്‍ ബഹളം വയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചര്‍ച്ച വേണം, ക്രിയാത്മക ഇടപെടല്‍ ഉണ്ടാകണമെന്നും മോദി പറഞ്ഞു. 

ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. സഭാനാഥനോടുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം തുടങ്ങുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു.
അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ചവേണമെന്ന ആവശ്യവും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു.

Readers Comment

Add a Comment