Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് പരക്കെ പെയ്യുന്ന കനത്തമഴയും വെള്ളക്കെട്ടും കാരണം തിരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ ആറുമണിക്കൂറിൽ എല്ലാ മണ്ഡലങ്ങളിലെയും പോളിങ്ങ് ശതമാനത്തിൽ വൻ കുറവ്. ആറു മണിക്കൂർ പിന്നിട്ട് ഒരു മണിയായപ്പോൾ 30 ശതമാനത്തിൽ താഴെയാണ് പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ മാറി നിന്ന മഞ്ചേശ്വരത്ത് മാത്രമായിരുന്നു തുടക്കസമയത്ത് പോളിങ്ങ് നില ഉയർന്നിരുന്നതെങ്കിലും പന്ത്രണ്ട് മണിയോട് കൂടി അരൂർ, കോന്നി മണ്ഡലങ്ങളിലെ പോളിങ്ങ് നില മെച്ചപ്പെട്ടുതുടങ്ങി. കനത്ത മഴ തുടരുന്ന എറണാകുളത്താണ് ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത്. ഒരു മണിയെത്തുമ്പോൾ 20.72 ശതമാനം മാത്രമാണ് എറണാകുളത്തെ പോളിങ്ങ് നില. ഉച്ചയ്ക്ക് ശേഷം കനത്ത ഇടിയോടു കൂടിയ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് പാർട്ടികളെയും സ്ഥാനാർത്ഥികളെയും വീണ്ടും ഭീതിയിലാക്കി. തുടക്കം മുതലേ മഴ മൂലം എറണാകുളത്ത് റീപോളിങ്ങ് സാധ്യതയുണ്ടെന്ന് കരുതിയെങ്കിലും പോളിങ്ങ് തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചതിനെത്തുടർന്ന് മടിച്ചു നിന്ന വോട്ടർമാർ ബൂത്തുകളിലേയ്ക്കെത്തിത്തുടങ്ങി. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ബൂത്തുകൾ മാറ്റിയും സമയം ദീർഘിപ്പിച്ചും നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ അറിയിച്ചു. ഒരു മണിയെത്തിയപ്പോൾ മണ്ഡലം തിരിച്ചുള്ള പോളിങ്ങ് ശതമാന നിരക്ക് താഴെ കൊടുക്കുന്നു.
കോന്നി-45.01 അരൂർ 45.16, മഞ്ചേശ്വരം 42.72, വട്ടിയൂർക്കാവ് 32.49, എറണാകുളം 20.72
26.82°C








