Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗനിർദേശം പുതുക്കി. രാജ്യാന്തര യാത്രക്കാര്‍ ‘എയര്‍ സുവിധ’ പോര്‍ട്ടലില്‍  റജിസ്റ്റര്‍ ചെയ്യണമെന്ന് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

യാത്രയ്ക്ക് മുന്‍പ് 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണം. ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന നിബന്ധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനഫലം നെഗറ്റീവായാലും ഏഴു ദിവസത്തെ ക്വാറന്റീന്‍ നിർബന്ധമാണ്. 12 രാജ്യങ്ങളെയാണ് ഹൈ റിസ്ക് പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലദേശ്, ഇസ്രയേല്‍, സിംഗപ്പുർ, മൗറീഷ്യസ്, ബോട്സ്വാന, ന്യൂസീലന്‍ഡ്, ചൈന, സിംബാ‌ബ്‌വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്.

Readers Comment

Add a Comment