Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള കർഷക ക്ഷേമനിധി ബോർഡിൽ ഓൺലൈനിലൂടെ അടുത്ത മാസം 1 മുതൽ കർഷകർക്ക് അംഗത്വം എടുക്കാം. ഓൺലൈൻ റജിസ്ട്രേഷൻ നടപടികൾക്ക് ഇന്നലെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ റജിസ്ട്രേഷൻ നടപടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും. രാജ്യത്ത് ആദ്യമായാണ് കർഷകർക്കു മാത്രമായി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതി. 20 ലക്ഷം പേർ അംഗങ്ങളാകുമെന്നാണു പ്രതീക്ഷ.
ആനുകൂല്യങ്ങൾ
അംഗങ്ങൾക്ക് 60 വയസ്സിനു ശേഷം പ്രതിമാസം പരമാവധി 5000 രൂപ വരെ പെൻഷൻ നൽകും. കുടുംബപെൻഷൻ, അനാരോഗ്യ/അവശത/പ്രസവ ആനുകൂല്യം, ചികിത്സ/വിവാഹ ധനസഹായം, വിദ്യാഭ്യാസ/ഒറ്റത്തവണ ആനുകൂല്യം എന്നിവയ്ക്കു പുറമേ മരണാനന്തര ആനുകൂല്യവും ലഭ്യം.
യോഗ്യത
മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം വളർത്തൽ, പട്ടുനൂൽപ്പുഴു/തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നവർക്കും അംഗമാകാം.18 വയസ്സ് പൂർത്തിയായിരിക്കണം. ക്ഷേമനിധി നിയമം നിലവിൽ വന്ന 2019 ഡിസംബർ 20 ന് 56 വയസ്സ് പൂർത്തിയായ കർഷകനും 65 വയസ്സ് വരെ അംഗമായി ചേരാം.
5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശം വേണം. കുറഞ്ഞത് 3 വർഷം കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവന മാർഗമായിരിക്കണം. വാർഷിക വരുമാനം 5 ലക്ഷം രൂപ കവിയരുത്.

28.82°C