Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒമിക്രോൺ വകഭേദത്തിൻറെ പശ്ചാത്തലത്തിൽ കൊവിഡ് സാഹചര്യം വിലയിരുത്താൻ അവലോകനയോഗം ചേർന്ന് പ്രധാനമന്ത്രി. ഇന്ത്യയിൽ ഉടലെടുത്തേക്കാവുന്ന സാഹചര്യം യോഗത്തിൽ ചർച്ചയായി. പുതിയ വകഭേദങ്ങൾ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി.കൊവിഡ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നരേന്ദ്രമോദി നിർദേശം നൽകി. സംസ്ഥാന-ജില്ലാ തലങ്ങളിൽ ശരിയായ രീതിയിൽ അവബോധമുണ്ടെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തണം. ജനം ഉത്തരവാദിത്തത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
31.82°C








