Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 23 മുതൽ റദ്ദാക്കിയ അന്താരാഷ്‌ട്ര വിമാന സർവീസുകളെല്ലാം പുനരാരംഭിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ 28 രാജ്യങ്ങളുമായി ചേർന്ന് രൂപീകരിച്ച എയർ ബബിൾ കരാറിന് കീഴിൽ പ്രത്യേക അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾ പുനരാരംഭിച്ചിരുന്നു.ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. അപകട സാധ്യതയില്ലാത്ത രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കും.യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഹോങ്കോങ്, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ വിഭാഗത്തിലാണുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. എന്നാൽ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലും എയർ ബബിൾ പ്രകാരം വിമാനസർവീസുകൾ തുടരും.ഈ വർഷം നവംബർ 11ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച അന്താരാഷ്ട്ര യാത്രകൾക്കായുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കുകയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Readers Comment

Add a Comment