Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ടിന്മേലാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം റോഡ് ടാര്‍ചെയ്യാന്‍ കഴിയാത്ത എന്‍ജിനിയര്‍മാര്‍ രാജിവെച്ച് പോകണമെന്ന് ഹൈക്കോടതി പറഞ്ഞു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ 14ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഈ തീയതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് അറിയിക്കാം.
23.82°C








