Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വര്‍ഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയത്. കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ സ്‌പെഷ്യല്‍ കോടതിയാണ് വിചാരണ വീണ്ടും നീട്ടിയത്. ഇത് മൂന്നാം തവണയാണ് വിചാരണ നടപടികള്‍ മാറ്റുന്നത്. 

നാല് വര്‍ഷത്തോളമായിട്ടും കേസില്‍ വിചാരണ തുടങ്ങാത്തതിനെതിരേ മധുവിന്റെ കുടുംബവും രംഗത്തെത്തി. മകന് നീതി കിട്ടണമെന്ന് മധുവിന്റെ അമ്മ മല്ലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസിന്റെ പിന്നാലെ പോകാനും സമ്മര്‍ദ്ദം ചെലുത്താനും ഞങ്ങള്‍ക്ക് ആരുമില്ലെന്നും വീട്ടില്‍ മൂന്ന് പെണ്ണുങ്ങള്‍ മാത്രമുള്ള തങ്ങള്‍ എന്തുചെയ്യുമെന്നും മല്ലി ചോദിക്കുന്നു. 

2018 ഫെബ്രുവരി 22നായിരുന്നു മാനസിക വിഭ്രാന്തിയുള്ള മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി അടിച്ചുകൊന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരകൃത്യം. മധുവിനെതിരേയുള്ള മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.

Readers Comment

Add a Comment