Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിൻറെ പിതാവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. അവർക്കൊപ്പമാണ് സർക്കാർ എന്നും മുഖ്യമന്ത്രി അറിയിച്ചു.എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ തന്നെ നേരിട്ട് വിളിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതായി പെൺകുട്ടിയുടെ പിതാവും അറിയിച്ചു. മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമാണ്. പുതിയ അന്വേഷണ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു.മന്ത്രി പി. രാജീവ് മൊഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ആവശ്യമായ നടപടികളിൽ വിട്ടു വീഴ്ചയും ഉണ്ടാകില്ല. നടപടിക്രമങ്ങളുടെ ഭാഗമായാണ് കുറ്റാരോപിതനായ സിഐ സുധീറിൻറെ ഇപ്പോഴത്തെ സ്ഥലംമാറ്റം. സർക്കാർ മൊഫിയയുടെ കുടുംബത്തിന് ഒപ്പമാണ്. മൊഫിയയുടെ കുടുംബത്തിന് ഉണ്ടായ അനുഭവം കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നും പി. രാജീവ്‌ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment