Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ആരോപണവിധേയനായ പൊലീസ് ഇന്‍സ്പെക്ടര്‍ സുധീറിനെതിരെ കൂടുതല്‍ പരാതികള്‍. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് കൊല്ലം അഞ്ചലിലെ അധ്യാപികയുടെ പരാതി. രാഷ്ട്രീയപിന്തുണയോടെ കേസ് ഒത്തുതീര്‍പ്പിന് സമ്മര്‍ദപ്പെടുന്നതായിരുന്നു സുധീറിന്റെ രീതി.   

പൊലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെതിരെ പരാതിയുളള നിരവിധി പേരില്‍ ഒരാളാണ് കൊല്ലം അഞ്ചല്‍ പുത്തയം തൈക്കാവ് മുക്കില്‍ താമസിക്കുന്ന അധ്യാപികയായ ബീന മോഹനന്‍. 2019 സെപ്റ്റംബറില്‍ ഒാട്ടോറിക്ഷാ ഡ്രൈവറിന്റെ അശ്രദ്ധകാരണം ഉണ്ടായ അപകടത്തെക്കുറിച്ച് അഞ്ചല്‍ സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. പരാതിയില്ലാതാക്കാന്‍ പൊലീസ് ഇന്‍സ്പെക്ടറായ സി.എല്‍. സുധീര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. വഴങ്ങാതായപ്പോള്‍ പ്രതിയുടെ മുന്നില്‍ വച്ച് ആക്ഷേപിച്ചു. ഭര്‍ത്താവ് മോഹനനെ അസഭ്യം പറഞ്ഞു. ചില സഖാക്കളും അന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി ബീന ഒാര്‍ക്കുന്നു. 

കേസ് കോടതിയിലേക്ക് കൈമാറിയപ്പോള്‍ തെറ്റായ റിപ്പോര്‍ട്ട് കൈമാറിയായിരുന്നു പ്രതികാരമെന്ന് ഇവര്‍ പറയുന്നു. സുധീര്‍ അഞ്ചല്‍ സ്റ്റേഷനിലിരുന്ന കാലയളവില്‍ പരാതിക്കാര്‍ പ്രതികളായിട്ടുണ്ടെന്നും അന്നത്തെ മിക്ക കേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Readers Comment

Add a Comment