Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ഓറൽ സെക്‌സ് ചെയ്യിക്കുന്നത് പോക്‌സോ നിയമ പ്രകാരം കടുത്ത പീഡനമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്.10 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിച്ച കോടതി 10 വർഷം തടവ് 7 കൊല്ലമായി കുറച്ചു.2018ൽ ഝാൻസി ജില്ല കോടതിയാണ് പ്രതിയ്ക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.2016ലാണ് കേസിനാസ്‌പദമായ സംഭവം. പോക്‌സോ സെക്ഷൻ നാല് നിയമപ്രകാരം പ്രതിയുടേത് പെനട്രേറ്റീവ് (പ്രവേശിത) ലൈംഗിക പീഡനമാണെന്നും ഝാൻസി കോടതി വ്യക്തമാക്കിയിരുന്നു.  ഉത്തർപ്രദേശിലാണ് 10 വയസുകാരനെ പ്രതി ഇത്തരത്തിൽ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാൻ 20 രൂപയാണ് പ്രതി കുട്ടിക്ക് നൽകിയത്. പുറത്തുപറഞ്ഞാൽ കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

Readers Comment

Add a Comment