Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതു വിദ്യാഭ്യാസ വകുപ്പില്‍  50 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി നൽകിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കുന്ന ആദ്യഘട്ട അനുമതി ആണ് ഇത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ വകുപ്പ്നല്‍കിയത്.50 കെട്ടിടങ്ങളും വിദ്യാഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. എല്ലാ ജില്ലകളില്‍ നിന്നുമുള്ള സ്‌കൂളുകള്‍ക്ക് ഇതില്‍ പ്രാതിനിധ്യമുണ്ട്. എംഎല്‍എമാരുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ അനുവദിച്ചത്. അടുത്ത ഘട്ടങ്ങളിലായി കൂടുതല്‍ സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.അതേസമയം സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തുടര്‍ന്നും മുന്‍ഗണന നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും എത്തിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Readers Comment

Add a Comment