Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദത്ത് വിവാദത്തിൽപെട്ട പിഞ്ചോമനയെ മാറോട് ചേർത്ത് വിമാനമിറങ്ങിയ യുവതി ആരായിരുന്നു ? മാധ്യമങ്ങളിൽ ദൃശ്യങ്ങൾ കണ്ട എല്ലാവരുടെയും ചോദ്യം ഇതായിരുന്നു .അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ സ്വദേശിയായ അധ്യാപികയായി ഈ സ്ത്രീയെ സമൂഹമാധ്യമങ്ങളിൽ ചിത്രീകരിച്ചാണ് ഇത്തരം ഒരു ചർച്ചക്ക് തുടക്കം ഇട്ടത് .കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാദത്തിന്റെ സത്യാവസ്ഥയിലേക്ക് വാതിൽ തുറക്കുകയാണ് ഈ വാർത്ത .
ആന്ധ്രായിൽ നിന്ന് കുഞ്ഞുമായി തലസ്ഥാനത്തേക്കെത്തിയത് യഥാർത്ഥത്തിൽ ദത്തെടുത്ത അധ്യാപികയായിരുന്നില്ല .ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയായ തിരുവനന്തപുരം സ്വദേശിനി വിനീതയാണ് കുഞ്ഞിനെ മാറോട് ചേർത്ത് ഭദ്രമായി തലസ്ഥാനത്തു എത്തിച്ചത് .ആന്ധ്രായിലെ അധ്യാപക ദമ്പതികളാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നിന്നും ദത്തെടുത്തിരുന്നത് .തന്റെ സമ്മതം കൂടാതെ ശിശുക്ഷേമ സമിതിയിൽ ഏല്പിച്ച കുഞ്ഞിനെ ലഭിക്കണമെന്നാവശ്യപ്പെട്ട് പേരൂർക്കട സ്വദേശിനിയായ അനുപമ കഴിഞ്ഞ ഏതാനും നാളുകളായി സമരമുഖത്താണ് .വിവാദം ശക്തമാവുകയും കോടതിയടക്കം ഇടപെടുകയും ചെയ്ത സാഹചര്യത്തിൽ ശിശുക്ഷേമ സമിതി പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ ആന്ധ്രായിലെത്തി കുഞ്ഞിനെ തിരുവനന്തപുരത്ത് കൊണ്ടുവരികയായിരുന്നു .
ഒരു വനിതയെകൂടി ഈ സംഘത്തിൽ ഉൾപെടുത്തേണ്ടതുണ്ടായിരുന്നു .അധ്യാപക ദമ്പതികൾ കുഞ്ഞിനെ നേരിട്ട് കൈമാറിയത് ഈ യുവതിയുടെ കൈകളിലേക്കായിരുന്നു .ആന്ധ്രായിൽ നിന്ന് വിമാനം കേറി ഇങ്ങു തലസ്ഥാനത്തു എത്തുന്നതുവരെ വിനീതയുടെ കയ്യിൽ ആ കുഞ്ഞു ഭദ്രമായിരുന്നു .സ്വന്തം അമ്മയുടെ മാറത്തു പറ്റിച്ചേർന്ന് ഉറങ്ങുന്നതുപോലെ കുഞ്ഞു ആലസ്യത്തിലായിരുന്നു .കാര്യമായ കരച്ചിലോ ഒന്നും തന്നെ ഉണ്ടായില്ല .
വിനീതയും സംഘവും തിരുവനന്തപുരത്തു വിമാനം ഇറങ്ങുകയും ഇവരുടെ ഫോട്ടോ മാധ്യമങ്ങളിലൂടെ വന്നതിന് പിന്നാലെയാണ് ഇത്തരമൊരു പ്രചാരണത്തിന് തുടക്കമായത് ..വിനീത കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാസ്വദേശിനിയാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം .നിരുപദ്രവമായ പ്രചാരണം ആയിരുന്നെങ്കിലുംവിനീതയെ അടക്കം ഉള്ളവരെ അത് വേദനിപ്പിച്ചു .പ്രചാരണം കൊഴുത്തതോടെ വിനീതയെയും മറ്റു ഉദ്യോഗസ്ഥരെയും തേടി നിരവധി കോളുകൾ വന്നു തുടങ്ങി .സോഷ്യൽ മീഡിയയിലെ ചർച്ചകൾ കണ്ട ബന്ധുക്കൾ ഉൾപ്പെടെ വിളിച്ചപ്പോളാണ് തന്റെ ചിത്രം ഉൾപ്പെടെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു എന്ന വിവരം വിനീത അറിയുന്നത് .
29.82°C








