Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അൻസി സന്ദർശിച്ച ഹോട്ടലുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ദുരൂഹതകൾ മാറ്റണമെന്നാണു പരാതിയിലെ പ്രധാന ആവശ്യം. പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം പറഞ്ഞു.
കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നു പരാതിയിൽ പറയുന്നു. ഹോട്ടലിൽ നടന്നതു ഒളിച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാകൂ. അൻസി കബീർ ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹോട്ടലിൽനിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ അൻസിയെയും കൂട്ടുകാരെയും കാർ പിന്തുടർന്നതെന്തിനാണെന്ന കാര്യം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.
28.82°C








