Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:13 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുൻപിൽവച്ചു വെട്ടികെ‍ാലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പേപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഭാരവാഹിയുമായി പെ‍ാലീസ് കെ‍ാലപാതകം നടന്ന കിണാശേരി മമ്പ്രത്ത് തെളിവെടുപ്പ് ആരംഭിച്ചു.

അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരുടെ  നേതൃത്വത്തിൽ വൻ പെ‍ാലീസ് സന്നാഹത്തേ‍ാടെ  ചൊവ്വാഴ്ച രാവിലെ പതിനൊന്നിനുശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്. അക്രമികൾ വന്ന കാർ ഒ‍ാടിച്ചിരുന്നത് ഇയാളാണെന്നാണ് വിവരം. പ്രതി കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും പെ‍ാലീസ് പറയുന്നു. പ്രതികളിൽ മറ്റു രണ്ടു പേർകൂടി കസ്റ്റയിലുണ്ടെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകാനാണ് സാധ്യത. 

അക്രമി സംഘത്തിലെ മറ്റു രണ്ടു പേരെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടും. അന്വേഷണത്തെയും തിരിച്ചറിയൽ പരേഡിനെയും ബാധിക്കുമെന്നതിനാൽ അറസ്റ്റിലായ വ്യക്തിയുടെ ഫേ‍ാട്ടേ‍ായും പേരുൾപ്പെടെയുള്ള വിവരങ്ങളും പെ‍ാലീസ് പുറത്തുവിട്ടിട്ടില്ല.

ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ 15നു രാവിലെ ഒൻപതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കി‍ൽ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു. 

മൊബൈ‍ൽ ഫോൺ തെളിവുകൾ പോലും ഇല്ലാതിരുന്ന സംഭവത്തിൽ പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കൃത്യത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞ കാർ വഴിയിൽ കേടായി. വാഹനം നന്നാക്കാൻ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പർ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.

Readers Comment

Add a Comment