Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ കയ്യാങ്കളി കേസിൽ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹർജി. വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. വിചാരണാ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ പ്രതികൾ ആവശ്യപ്പെട്ടു. നേരത്തെ ഡിസ്ചാർജ്ജിംഗ് പെറ്റീഷൻ കീഴ്‌ക്കോടതി തള്ളിയിരുന്നു. നിയമസഭയിൽ നടന്നത് സാധാരണ പ്രതിഷേധമാണെന്ന് ഹർജിയിൽ പ്രതികൾ പറയുന്നു. തങ്ങൾക്കെതിരായ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തെറ്റെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.

Readers Comment

Add a Comment