Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:14 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വായു മലിനീകരണം നേരിടാൻ സംസ്ഥാന സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുമോയെന്ന് ഇന്ന് അറിയാം. മന്ത്രി ഗോപാൽ റായിയുടെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന വിദഗ്ധ സമിതി യോഗം നിലവിലെ സാഹചര്യം വിലയിരുത്തും. വായുനിലവാരം വരും ദിവസങ്ങളിൽ മെച്ചപ്പെടുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം

2 ആഴ്ചയിലേറെയായിട്ടും വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒറ്റ–ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ കൂടുതൽ പേർക്കു യാത്ര ചെയ്യാൻ അനുമതി നൽകിയതും ഇതിനു മുന്നൊരുക്കമായാണെന്നു വിലയിരുത്തുന്നു.  

വായു മലിനീകരണ നിയന്ത്രണ കമ്മിഷന്റെ നിർദേശമനുസരിച്ചു 10 നിയന്ത്രണങ്ങൾ ബുധനാഴ്ച സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നു. അവശ്യവസ്തുക്കളുമായെത്തുന്നവ ഒഴികെയുള്ള ട്രക്കുകൾ നഗരത്തിൽ നിരോധിക്കുകയും  സ്കൂൾ, കോളജുകൾ എന്നിവ അടച്ചിടുകയും ചെയ്തു. നിർമാണ പ്രവർത്തനങ്ങളെല്ലാം നിരോധിച്ച സർക്കാർ ജോലിക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യവും ഏർപ്പെടുത്തി. ഈ നിയന്ത്രണങ്ങളെല്ലാം ഇന്നലെ വരെയാണ് പ്രഖ്യാപിച്ചിരുന്നത്. ഇവ തുടരുമോ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്നിവയിലും ഇന്നു ചർച്ചയുണ്ടാകും.

Readers Comment

Add a Comment