Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 66 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് പരിശോധന. അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി. പരിശോധനാഫലം നല്‍കുന്നതടക്കം രണ്ട് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തീകരിക്കാനാണ് ശ്രമം. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലായിരിക്കും ഡിഎന്‍എ പരിശോധന നത്തുക. അതേസമയം, ഡിഎന്‍എ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കായിരിക്കും. ആന്ധ്രാ സ്വദേശികളായ ദമ്പതികൾ ദത്തെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. നഗരത്തിലെ ഒരു ശിശുഭവനിലാണ് കുഞ്ഞിനെ പാര്‍പ്പിച്ചിരിക്കുന്നത്.

Readers Comment

Add a Comment