Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോഡലുകളുടെ മരണത്തിൽ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥനിലേക്ക്. അപകടം നടന്ന ദിവസം ഫോര്‍ട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലില്‍ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഈ ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ച് സംശയങ്ങൾ ഉള്ളതായും അതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 31-ന് കൊച്ചിയില്‍ എന്തിനാണ് എത്തിയതെന്നടക്കം ഈ ഉദ്യോഗസ്ഥന്‍ വിശദീകരിക്കേണ്ടിവരും. അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. അതേസമയം, ഹാര്‍ഡ് ഡിസ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് കേസ് മറ്റൊരു ദ്ധിശയിലേക്ക് നീങ്ങിയത്. ഇതോടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുന്നതില്‍ പോലീസ് ഉഴപ്പി. ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചാല്‍ താന്‍ ഹോട്ടലില്‍ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍. ഇതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
28.82°C








