Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും . ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല കൈമാറുക. ജില്ല ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.അപകടവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകൾ നിലനിൽക്കുന്നതിനാലും മോഡലുകൾ ഉൾപ്പടെ പങ്കെടുത്ത ഡി.ജെ. പാർട്ടിയിൽ ഉന്നതർ പങ്കെടുത്തുവെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുന്നത്. അതേ സമയം ദൃശ്യങ്ങൾ മാറ്റിയത് ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്നാണ് അറസ്റ്റിലായ റോയ് മൊഴി നൽകിയത്.മോഡലുകൾ സഞ്ചരിച്ച കാറിനെ നിരീക്ഷിക്കണമെന്ന് ഓഡി കാർ ഓടിച്ച സൈജുവിനോട് ആവശ്യപ്പെട്ടിരുന്നു.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടമാണെന്നും യാത്ര ഒഴിവാക്കാനും മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്ന്‌ പശ്ചാത്തലത്തിലാണ് സൈജുവിനോട് മോഡലുകൾ സഞ്ചരിച്ച കാർ നിരീക്ഷിക്കാൻ പറഞ്ഞത്. സൈജു വിളിച്ചത് അപകട വിവരം പറയാൻ വേണ്ടിയാണ്. ശേഷം ആശുപത്രിയിൽ തുടരാൻ സൈജുവിന് നിർദേശം നൽകിയിരുന്നു. അപകടത്തിന് പിന്നാലെ നവംബർ ഒന്നിന് രാവിലെ തന്നെ ഹാർഡ് ഡിസ്ക്ക് മാറ്റി എന്നും റോയ് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് സൂചന.ഹോട്ടലിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എക്സൈസ് സംഘം. ഹോട്ടൽ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. ഹോട്ടലിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർ നിർദേശിച്ചിരുന്നു.

Readers Comment

Add a Comment