Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ അപകടത്തിൽ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്‍റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നും മൊഴി.  അതിനിടെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴയിൽ പറയുന്നു. നവംബർ ഒന്നിനാണ് ഹാൻഡ് ഡിസ്ക് മാറ്റിയതെന്നും റോയ് മൊഴി നൽകി. അതിനിടെ തുര്‍ച്ചയായ രണ്ടാം ദിവസവും നടത്തിയ ചോദ്യം ചെയ്യലിന് ശേഷം റോയിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത് . ഹോട്ടല്‍ ഉടമ റോയ് ജോസഫ് വയലാട്ടിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഡിവിആര്‍ നശിപ്പിച്ചെന്ന ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റോയി ഉള്‍പ്പെടെ ആറ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റോയിക്ക് പുറമെ ഹോട്ടല്‍ ജീവനക്കാരായ കെ.കെ. അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം ബി മെല്‍വിന്‍, ജിഎ സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

പാലാരിവട്ടം ബൈപ്പാസില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ മരിക്കാനിടയായ അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഉടമയുടെ നിര്‍ദേശപ്രകാരം മാറ്റിയെന്ന ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയാണ് അന്വേഷണം റോയിയിലേക്ക് തിരിയാന്‍ ഇടയാക്കിയത്. അതേസമയം, ഇസിജിയിൽ വ്യതിയാനം കാണിച്ചതിനെ തുടർന്ന് പ്രതി റോയ് വയലാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Readers Comment

Add a Comment