Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:09 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മറിയാതെ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. പേരൂർക്കട സ്വദേശിനി അനുപമ എസ് ചന്ദ്രൻറെ കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി ആന്ധ്രസ്വദേശികളായ ദമ്പതിമാർക്കാണ് കൈമാറിയത്. ദത്തുനടപടി പൂർത്തിയാവാത്ത സാഹചര്യത്തിൽ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.കുഞ്ഞ് തൻറേതാണെന്നും തൻറെ അനുവാദമോ അറിവോ കൂടാതെ അച്ഛൻ ശിശുക്ഷേമ സമിതിക്ക് കൈമാറിയാതാണെന്നുമുള്ള അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ തിരികെയത്തിക്കുന്നത്. ആന്ധ്രയിൽ നിന്നും കുഞ്ഞിനെ പൊലീസ് സംരക്ഷണത്തിലാകും കേരളത്തിലേക്ക് കൊണ്ടുവരിക. കുഞ്ഞിനെ തിരിക കൊണ്ടുവന്നാലും വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ പുറത്താക്കും വരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. കേസിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രൻറെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല കോടതി ഇന്ന് പരിഗണിക്കും. അമ്മയും സഹോദരിയും ഉൾപ്പടെ അഞ്ചു പേർക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

Readers Comment

Add a Comment