Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുവാവിന്റെ ആത്മഹത്യയിൽ ഭാര്യാകാമുകന് പിന്നാലെ പ്രേരണാക്കുറ്റത്തിന് ഭാര്യയും അറസ്റ്റിൽ. കേസിൽ പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയ്ൻ സുരേഷ്നിലയത്തിൽ വാടകയ്ക്കു താമസിക്കുന്ന എസ്.അഖിലയെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ഭർത്താവ് മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ കെ.ശിവപ്രസാദിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് ഭാര്യയെ പോലീസ് അറസ്റ്റുചെയ്തത്. 2019-സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാല പുറ്റുമേൽക്കോണം ചാക്കിയോടുള്ള വീട്ടിൽ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഭാര്യ അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്നു. അവിടത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ 10-ന് ഒളിവിലായിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അഖില. വിഷ്ണു രണ്ടാം പ്രതിയാണ്. വിളപ്പിൽശാല സ്റ്റേഷൻ എസ്.എച്ച്.ഒ. എൻ.സുരേഷ്‌കുമാർ, എസ്.ഐ. വി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണിവരെ പോലീസ് അറസ്റ്റുചെയ്തത്.
31.82°C








