Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:23 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷനും രം​ഗത്തെത്തി. നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനശ്ചിത കാലത്തേക്ക് അടച്ചു. 
ഡൽഹി, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിൽ നവംബർ 21 വരെ 50 % ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാനും തീരുമാനമായി. അടിയന്തിര സ്വഭാവമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 21 വരെ നിർത്തിവെച്ചു. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരത്തിലിറങ്ങാൽ അനുവദിക്കില്ല.

Readers Comment

Add a Comment