Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുരൂഹമായ കാറപകടത്തിൽ മരിച്ച മുൻ മിസ് കേരളയുടെയും ,റണ്ണറപ്പിന്റെയും പോസ്റ്റ്മാർട്ടത്തിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായി  വിവരം .സുപ്രധാന കേസായിട്ടും മൃതദേഹത്തിൽ നിന്ന് രക്ത ,മൂത്ര സാമ്പിളുകൾ ശേഖരിച്ചില്ല .എറണാകുളം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയുടെ മേൽ നോട്ടത്തിലായിരുന്നു പോസ്റ്റുമോർട്ടം .മദ്യപിച്ചിരുന്നോ എന്നറിയാൻ രക്ത പരിശോധന അനിവാര്യമാണ് .സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ മൂത്ര സാമ്പിളും പരിശോധനക്ക് അയക്കേണ്ടതുണ്ട് .എന്നാൽ ഇവരുടെ പോസ്റ്റ്മാർട്ടത്തിൽ അതുണ്ടായില്ല .ഇത് കേസിനെ വളരെയധികം ബാധിക്കും .

ഇത് സാധാരണ ചെയ്യുന്ന നടപടിക്രമമാണ് .എന്നാൽ അതുണ്ടാകാത്തതിൽ അന്വേഷണ സംഘത്തിന് അതൃപ്തി ഉണ്ട് .അപകടത്തിൽ പൂർണമായും തകർന്ന കാറിന്റെ ഇടതുവശത്തെ മുൻ ,പിൻ സീറ്റുകളിലായിരുന്നു മുൻ മിസ് കേരള ആൻസി കബീറും ,റണ്ണറപ്പ് അഞ്ജന സാജനും ഇരുന്നത് .ഇവർ രാത്രി ഉണ്ടായിരുന്ന ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജോസഫ് ഇന്ന് പോലീസ് ചോദ്യം ചെയ്യും .ഡി ജെ പാർട്ടി ഹാളിൽ നിന്ന് ഹാർഡ് ഡിസ്ക് എന്തിന് മാറ്റി എന്നാണ് പ്രധാനമായും ഇയാളിൽ നിന്ന് അറിയാൻ ഉള്ളത് .ഇയാൾക്കെതിരെ കേസെടുത്തേക്കും .അതേ സമയം ഹോട്ടലിലെ നിശാപാർട്ടിയിൽ നിശ്ചിത സമയത്തിന് ശേഷവും മദ്യം വിളമ്പിയിട്ടുണ്ടോ എന്നത് സംബന്ധിച്ചു എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ മട്ടാഞ്ചേരി എക്‌സൈസ് ഇൻസ്പെക്ടറോട് റിപ്പോർട്ട് തേടി .

 കേസില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും. ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ഹോട്ടലില്‍ രണ്ടുവട്ടം റെയ്ഡ് നടത്തിയെങ്കിലും ലഭിച്ചില്ല. വാഹനാപകടത്തില്‍ പെട്ടവര്‍ കഴിഞ്ഞമാസം ഹോട്ടലില്‍ എത്തുന്നതും ഇടനാഴികളില്‍ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ മാത്രമാണ് കിട്ടിയത്.

ഹോട്ടലിലെ ജീവനക്കാര്‍ ഹോട്ടലുടമയുടെ  നിർദ്ദേശപ്രകാരം  ഡിജെ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്ക് അഴിച്ചുമാറ്റിയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ടെക്നീഷ്യനോട് ഹാര്‍ഡ് ഡിസ്ക് അഴിച്ചുമാറ്റുന്നതിന് വേണ്ടി  ബന്ധപ്പെട്ട് നടത്തിയ വാട്സ് ആപ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ഹാര്‍ഡ് ഡിസ്ക് വേസ്റ്റ് ബാസ്റ്റക്കറ്റില്‍ ഉപേക്ഷിച്ചെന്നാണ് ഹോട്ടലുടമയുടെ ഡ്രൈവറുടെ മൊഴി. അപകടത്തിന് പിന്നാലെ ഹോട്ടലുകാര്‍ സിസിടിവി ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിലെ ദുരൂഹത എന്താണെന്ന് കണ്ടെത്താന്‍ റോയിയെ ചോദ്യം ചെയ്യുന്നത്.

കേസ് അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെ ഉന്നത തലത്തിൽ നിന്നുമുള്ള ഇടപെടലുകൾ ഉണ്ടായതിനെ തുടർന്നാകാം പോസ്റ്റ്മാർട്ടത്തിൽ  ഇത്തരത്തിൽ ഒരു വീഴ്ച സംഭവിച്ചതായും  കണക്കാക്കുന്നു .

Readers Comment

Add a Comment