Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുഞ്ഞിനെ തട്ടിയെടുത്ത് അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (സിഡബ്ല്യുസി) ഒത്തുകളിക്കുകയാണെന്നു സംശയിക്കുന്നതായി കുഞ്ഞിന്റെ അമ്മ അനുപമ ചന്ദ്രൻ. സിഡബ്ല്യുസിക്കു മുന്നിൽ കുഞ്ഞിന്റെ അച്ഛൻ അജിത്കുമാറിനൊപ്പം മൊഴി നൽകിയ ശേഷമായിരുന്നു പ്രതികരണം.
സിഡബ്ല്യുസിയും ശിശുക്ഷേമ സമിതിയും പരസ്പരം പഴിചാരുകയാണ്. കോടതി ഉത്തരവ് വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാനോ ഡിഎൻഎ പരിശോധനയ്ക്കോ സിഡബ്ല്യുസി നടപടി സ്വീകരിച്ചിട്ടില്ല. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാന്റെ ഓഫിസിൽ നിന്ന് ഇന്നലെയാണ് കുഞ്ഞിനെ സംബന്ധിച്ച ഫയൽ കിട്ടിയതെന്നാണ് ചെയർപഴ്സൻ പറയുന്നത്. കോടതി കേസ് പരിഗണിക്കുന്ന 20ന് മുൻപ് ഡിഎൻഎ പരിശോധന നടക്കുമെന്നു തോന്നുന്നില്ല. എല്ലാം അവർ താമസിപ്പിക്കുകയാണ്. എല്ലാം ശിശുക്ഷേമ സമിതിയുടെ തെറ്റാണെന്ന നിലപാടാണ് സിഡബ്ല്യുസി എടുക്കുന്നത്. അതു ശരിയല്ല. അവർക്കും തെറ്റ് സംഭവിച്ചിട്ടുണ്ട്’– അനുപമ പറഞ്ഞു.
ആരോപണവിധേയയായ സിഡബ്ല്യുസി ചെയർപഴ്സൻ എൻ.സുനന്ദയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. രക്ഷിതാക്കൾ അനുമതിയില്ലാതെ കുഞ്ഞിനെ കൊണ്ടുപോയി ഉപേക്ഷിച്ചപ്പോൾ സിഡബ്ലുസി അധ്യക്ഷയെ ഫോണിൽ ബന്ധപ്പെട്ട് വിഡിയോ കോളിലൂടെ പരാതി ബോധിപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാതെ ഒഴിഞ്ഞുമാറിയതായി അനുപമ പരാതിപ്പെട്ടിരുന്നു. മൊഴിയെടുപ്പിന്റെ തുടക്കത്തിലും ഇക്കാര്യം ഉന്നയിച്ചതു അധ്യക്ഷയുമായി ചെറിയ തോതിൽ വാക്ക് തർക്കത്തിനിടയാക്കി.
28.82°C








