Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നവംബർ 18 വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകും.കർണാടകയുടെ ചിലഭാഗങ്ങളിലും ആന്ധ്രാപ്രദേശിൻറെ തീരപ്രദേശങ്ങളിലുമാണ് മഴ ശക്തിപ്പെടുക. നവംബർ 17 ന് തെക്കൻ മഹാരാഷ്ട്ര, ഗോവ തീരം, അറബിക്കടൽ എന്നിവിടങ്ങളിൽ പുതിയ ന്യൂനമർദം രൂപപ്പെടും. കേരളം, കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നവംബർ 15 മുതൽ കനത്ത മഴ ആരംഭിയ്‌ക്കും.നവംബർ 15-16 തിയ്യതികളിൽ ഗോവയിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. നവംബർ 16, 17 തിയ്യതികളിൽ ഒഡീഷയിൽ കനത്ത മഴ പെയ്യും. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകി
28.82°C








