Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:39 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ത്രി​പു​ര​യി​ൽ മു​സ്​​ലിം​ക​ൾ​ക്കു നേ​രെ ന​ട​ന്ന അക്രമത്തെ കുറിച്ച് ​ റിപ്പോർട്ട്​ ചെയ്യാനെത്തിയ വനിതമാധ്യമ പ്രവർത്തക​രെ ഹോട്ടലിൽ തടങ്കലിലാക്കി ബി.ജെ.പി സർക്കാർ. വിശ്വ ഹിന്ദു പരിഷത്ത്​ ത്രിപുരയിലെ മുസ്​ലിം പള്ളികൾ തകർത്തതിൻറെ ദൃശ്യങ്ങളും വാർത്തകളും റിപ്പോർട്ട്​ ചെയ്​തതിൻറെ ​പേരിലാണ്​ വനിതാ മാധ്യമ പ്രവർത്തകരായ സമൃദ്ധി.കെ.സകുനിയ, സ്വർണ എന്നിവരെ ഹോട്ടലിൽ തടങ്കലിലാക്കിയത്​.

വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത ബിപ്ലബ്​ ​ദേബിൻറെ പൊലീസ്​ മാധ്യമപ്രവർത്തകർ താമസിക്കുന്ന ഹോട്ടലിന്​ മുന്നിൽ പൊലീസ്​ സംഘത്തെ വിന്യസിച്ചു. ''ഞങ്ങളെ ഹോട്ടലിൻറെ പുറത്തേക്ക്​ ഇറങ്ങാൻ പൊലീസ്​ അനുവദിക്കുന്നില്ലെന്ന്​'' സമൃദ്ധി കെ സകുനിയ ട്വീറ്റ്​ ചെയ്​തു. ഇന്നലെ രാത്രി 10.30 ഓടെയാണ്​ ഹോട്ടലിന്​ മുന്നിൽ പൊലീസ്​ സംഘം നിലയുറപ്പിച്ചത്​. പുലർച്ചെ 5.30 ഓടെയാണ്​ ​വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന്​ കാണിച്ച്‌​ പൊലീസ്​ എഫ്​.ഐ.ആർ കൈമാറിയതെന്ന്​ മാധ്യമപ്രവർത്തക ട്വീറ്റിൽ പറഞ്ഞു.

സംഘ്​പരിവാർ അനുകൂലികളും വിശ്വ ഹിന്ദുത്വ പരിഷത്ത്​ പ്രവർത്തകരും ചേർന്ന്​ തകർത്ത പള്ളിയുടെ ദൃശ്യങ്ങളും വാർത്തകളും കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ പുറത്ത്​ വിട്ടിരുന്നു. പള്ളിതകർത്തതിനെ പറ്റി പരാതി നൽകിയിട്ടും ഇത് വ​രെ പൊലീസ്​ ക്കേസെടുത്തിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞതായി മാധ്യമ പ്രവർത്തകർ റിപ്പോർട്ട്​ ചെയ്​തിരുന്നു.​

Readers Comment

Add a Comment