Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കാലങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും നിർബന്ധങ്ങളും അടിച്ചേൽപ്പിക്കുന്നതായി സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും , അദ്ധ്യാപികമാർ സാരി ധരിച്ച് ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അധ്യാപകരുടെ ഡ്രസ്സ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേൽപ്പിക്കുന്നതായി അദ്ധ്യാപകർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിൽ, തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അദ്ധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ ഉത്തരവ് പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ സജുകുമാറാണ് ഉത്തരവിറക്കിയത്.
28.82°C








