Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്നുപ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. അടുത്തമാസം രണ്ടുവരെയാണ് റിമാന്‍ഡ് നീട്ടിയത്. അതിനിടെ ജോളിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിയില്‍ തര്‍ക്കമുണ്ടായി. ജോളി ആളൂരിന് വക്കാലത്ത് നല്‍കിയോ എന്ന് വ്യക്തതയില്ലെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു. സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്ന വാദവുമുയര്‍ന്നു.എന്നാല്‍ ഇക്കാര്യം ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്ന നിലപാടിലാണ് കോടതി. ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവര്‍ തന്നെയാണ് വക്കാലത്തില്‍ ഒപ്പിട്ടിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. വക്കാലത്തിന്റെ കാര്യത്തില്‍ ജോളി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
33.82°C








