Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം അയിരൂപ്പാറയിൽ ഭർതൃ ഗ്രഹത്തിൽ ആത്മഹത്യാ ഭീഷണിയുമായി യുവതിയും മകനും. അയിരൂപ്പാറ സ്വദേശി ഷംനയാണ് മകനൊപ്പം ആത്മഹത്യാ ഭീഷണിയുമായി എത്തിയത്. ഇവർക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥാ നിലനിൽക്കുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇവരെ ഇറക്കി വിടാൻ ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് ഷാഫിക്ക് അനികൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ പൊലിസ് എത്തിയതിനെ തുടർന്നാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഭർത്താവ് ഷാഫിക്കെതിരെ നൽകിയ പരാതിയിൽ നഷ്ടപരിഹാരം നൽകാതെയാണ് ഇറക്കിവിടുന്നതെന്നാണ് ഷംനയുടെ പരാതി. ഷംനയ്ക്ക പിന്തുണയുമായി തിരുവനന്തപുരം അയിരൂപ്പാറയിലെ നാട്ടുകാരും എത്തിയിട്ടുണ്ട്.
33.82°C








