Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പന്തീരങ്കാവ് യുഎപിഎ കേസില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഎം സമ്മേളനം. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സർക്കാരിനെതിരെ വിമർശനവുമുയർന്നത്.പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. യുഎപിഎ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികൾ ആരാഞ്ഞു. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്.യുഎപിഎ ചുമത്തി അറസ്റ്റിലായിരുന്ന ത്വാഹയ്ക്ക് കഴിഞ്ഞ മാസം 28ന് ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അതേസമയം അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ആവശ്യവും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു.
28.82°C








