Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിൻറെ അവസാന ദിവസം പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത് വ്യത്യസ്‌തമായി. ഇന്ധന നികുതി സംസ്ഥാനം കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് സൈക്കിളിലാണ് പ്രതിപക്ഷ നേതാവിൻറെ നേതൃത്വത്തിൽ എംഎൽഎമാർ എത്തിയത്.
കേരളത്തിൻറെ നിലപാട് ജനദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ സഭാകവാടത്തിൽ എത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് നികുതിയുമാണ് കേന്ദ്ര സർക്കാർ കുറച്ചത്. ഇതിന് ആനുപാതികമായി ചെറിയ കുറവ് മാത്രമാണ് സംസ്ഥാന സർക്കാർ വരുത്തിയത്.വിവിധ സംസ്ഥാനങ്ങൾ നികുതിയിൽ വലിയ രീതിയിൽ കുറവ് വരുത്തിയിരുന്നു. ഈ മാതൃകയിൽ സംസ്ഥാനം നികുതി കുറയ്ക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ ഇതുവരെ ഇതിന് തയ്യാറായിട്ടില്ല. ഈ വിഷയം ഉന്നയിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ തീരുമാനം

Readers Comment

Add a Comment