Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:59 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാവികസേനയുടെ പുതിയ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നിയമിച്ചു. ഈ മാസം 30- ന് ഹരികുമാർ ചുമലയേൽക്കും. 39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. അഡ്മിറൽ കരംബിർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ഹരികുമാറിനെ നിയമിച്ചത്.

അതേസമയം മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 1983 ൽ ഇന്ത്യൻ നാവികസേനയിലെത്തിയ ഹരികുമാർ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവർത്തിച്ചു. മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment