Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:21 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചത്തീസ്‌ഗഢിൽ സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സുക്‌മ ജില്ലയിലെ ലിംഗപള്ളിയിൽ സിആർപിഎഫിൻറെ 50-ാം ബറ്റാലിയനിലാണ് സംഭവം. ദീപാവലി അവധിയെചൊല്ലിയുള്ള തർക്കമാണ് വെടിവയ്‌പിൽ കലാശിച്ചത്. രാവിലെ 3.30ഓടെയാണ് അക്രമം നടന്നത്.ബിഹാർ സ്വദേശികളായ രാജാമണി യാദവ്, ദാൻജി ബംഗാൾ സ്വദേശിയായ രാജുമണ്ഡൽ എന്നിവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ജവാൻ ദർമേന്ദർ മരിച്ചത്. ചികിത്സയിലുള്ള മൂന്ന് പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.ജവാൻ എകെ.47 സർവീസ് പിസ്റ്റൺ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ജവാനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment