Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:20 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണക്കടത്ത് കേസിൽ ജയിലിലായിരുന്ന പ്രതി സ്വപ്‌ന സുരേഷ് ജാമ്യം നേടി പുറത്തിറങ്ങി. ഇന്ന് രാവിലെ(6-11-2021) പതിനൊന്നരയോടെയാണ് സ്വപ്‌ന അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിന്‌ പുറത്ത് കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് സ്വപ്‌ന പ്രതികരിച്ചില്ല.സ്വീകരിക്കാൻ എത്തിയ അമ്മ പ്രഭ സുരേഷ് അകത്തേക്കു പോയാണ് സ്വപ്‌നയെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഇരുവരും കാറിൽ മടങ്ങി. ബാലരാമപുരത്തെ വീട്ടിലേക്കാണ് സ്വപ്‌നയും അമ്മയും പോയതെന്നാണ് വിവരം. മാധ്യമങ്ങളെ പിന്നീട് കാണുമെന്ന് സ്വപ്‌ന സുരേഷ് സൂചന നൽകിയിട്ടുണ്ട്.എൻഐഎയും ഇഡിയും അന്വേഷിക്കുന്ന കേസുകൾ അടക്കം ആറ് കേസുകളിലാണ് സ്വപ്‌നക്ക് ജാമ്യം ലഭിച്ചത്. മൂന്ന്‌ ദിവസം മുമ്പ്‌ തന്നെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ ഉപാധികൾ പൂർത്തിയാക്കുന്നതിന് നേരിട്ട കാലതാമസമാണ് പുറത്തിറങ്ങൽ വൈകിച്ചത്.

Readers Comment

Add a Comment