Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ ജോജു ജോർജിനെതിരെ പരാതി.   നിയമം പാലിക്കാതെ നടൻ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിനാണ് പരാതി ലഭിച്ചിരിക്കുന്നത്. നടൻ നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി പരാതി. കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആർ ടി ഒയ്ക്ക് പരാതി നൽകിയത്. സുരക്ഷാ നമ്പർ പ്ളേറ്റ് അഴിച്ചുമാറ്റി ഫാൻസി നമ്പർ പ്ളേറ്റ് ഘടിപ്പിച്ചെന്നും ഒരു കാർ ഹരിയാന രജിസ്ട്രേഷനിൽ ഉള്ളതാണെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതികളിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.അതേസമയം ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ഒളിവിൽ ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Readers Comment

Add a Comment