Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:03 am
  • 31st May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 71 %
  • Wind: 1.43 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭയിൽ ഉരുണ്ടുകൂടുന്ന ആന്തരിക പ്രതിസന്ധികളെക്കുറിച്ചു വ്യാകുലപ്പെടുകയാണ് മലങ്കര ഓർത്തഡോൿസ് സഭയിലെ സീനിയർ മെത്രാപ്പോലീത്തയും മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ അത്താനാസിയോസ്. സഭയുടെ ഭരണഘടനയെ നോക്കുകുത്തിയാക്കി ഏകാധിപത്യ മാർഗത്തിലൂടെ സഭയുടെ പരമാധ്യക്ഷ പദത്തിലെത്തിയെത് സഭാ വിശ്വാസികളെല്ലാം കണ്ടതാണ്.  സഭയുടെ ഭാവിയെക്കരുതിയാണ് നല്ലയൊരുശതമാനം ജനങ്ങളും ഇതിനെതിരെ പ്രതികരിക്കാതിരുന്നത്.

എന്നാൽ യാധൊരു നാണവും മാനവുമില്ലാതെ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നുപോലും കരുതാതെ നടത്തുന്ന സ്വീകരണ പ്രഹസനങ്ങൾ കണ്ടു മനസ്സുമടുത്തായിരിക്കാം ഒരുപക്ഷെ ഇദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്.


കഴിഞ്ഞ ദിവസം അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ ദുരൂഹമരണത്തെക്കുറിച്ചു പുനരന്വേഷണം വേണമെന്ന കോടതി ഉത്തരവിന്മേൽ എറണാകുളം ക്രൈം ബ്രാഞ്ച് ടീം  സ്വീകരണം  ഏറ്റുവാങ്ങാൻ കാതോലിക്കാ പുത്തൻ കുരിശിനു സമീപമുള്ള യാക്കോബക്കാരുടെ കയ്യിൽനിന്നും പിടിച്ചെടുത്ത കണ്യാട്ടു നിരപ്പ്  പള്ളിയിൽ എത്തിയപ്പോൾ  അദ്ദേഹത്തെ  ചോദ്യം ചെയ്യുവാനുള്ള ശ്രമം നടത്തിയതായി അറിയുന്നു.ഒരു കൊലപാതക കേസിൽ കുറ്റാരോപിതനായ മെത്രാനെ കാതോലിക്കാ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന ആവശ്യം ആരും അന്ന് ചെവികൊണ്ടില്ല .  കുറ്റാരോപിതനായ  വ്യക്തിയെ മാറ്റിനിർത്തി സ്വതന്ത്രമായ ഒരു അന്വേഷണത്തിന് അവസരം ഉണ്ടാക്കിയിരുന്നെങ്കിൽ കുറ്റമറ്റ അന്വേഷണം നടക്കുമായിരുന്നു. എന്നാൽ  ഇദ്ദേഹത്തെ സംരക്ഷിക്കേണ്ടുന്ന ബാധ്യത ഇന്ന് ആർക്കാണ്? സഭക്ക്? സഭയുടെ പരമദ്ധ്യക്ഷനെ സഹമെത്രാപ്പോലീത്തയെ കൊന്നു റെയിൽ വേ ട്രാക്കിൽ തള്ളി എന്ന കേസിൽ പിടിക്കപ്പെട്ടാൽ ആർക്കാണ് നഷ്ട്ടം. സഭക്ക്? അപ്പോൾ സഭാ എന്തുചെയ്യും ? എന്തുവിലകൊടുത്തും ഇദ്ദേഹം പ്രതിയാകാതിരിക്കാൻ ഉള്ള മാർഗ്ഗം നോക്കും. അതിനു എന്തും ചെയ്യും?

ഇപ്പോൾ ഇവർ പറയുന്നത് എന്താണ് ? കൊലപാതക കേസ്അദ്ദേഹത്തിനെതിരായുള്ള ഗൂഢാലോചനയാണ് എന്നാണ്? ഞങ്ങൾ എന്താണ് പറഞ്ഞത് അദ്ദേഹത്തിന്റെ  ബന്ധുക്കളും സഭയിലെ വൈദികരും അദ്ദേഹത്തെ അടുത്തറിയാവുന്നവരും പറഞ്ഞ കാര്യങ്ങൾ അവരുടെ ശബ്ദ സന്ദേശത്തോടെ ഞങ്ങൾ നൽകി. ഇന്നാരാണ് കുറ്റക്കാർ എന്ന് പറയാൻ ഞങ്ങൾ ആളല്ല. അത് പൊലീസാണ് അന്വേഷണം നടത്തി യഥാർത്ഥ പ്രതികൾ ആരാണ് എന്ന് കണ്ടുപിടിക്കേണ്ടുന്നത്.

അതുപോലെ ഐ ടു ഐ ന്യൂസിനെ കുരുക്കുവാൻ സഭയുടെ പിണിയാളുകൾ മറ്റൊരു കളി കളിച്ചു. കൃത്യം നിർവഹിച്ച ആളുമായുള്ള സംഭാഷണം എന്ന് പറഞ്ഞു ഒരു വ്യാജ ഓഡിയോ സന്ദേശം തയ്യാറാക്കി ഞങ്ങൾക്കയച്ചു നൽകി. കൃത്യം നിർവഹിച്ചു എന്ന് വെളിപ്പെടുത്തി മദ്യപാനത്തിന്റെ ഇടയിൽ നടത്തുന്ന ഒരു സംഭാഷണം എന്ന് തോന്നിപ്പിക്കുമാറ് ഉണ്ടാക്കിയ ആ ശബ്‍ദ സന്ദേശം പ്രഥമ ദൃഷ്ട്ടിയാ വ്യാജമാണ് എന്ന് ആർക്കും മനസിലാകും. അത് ആരുടെ സംഭാഷണമാണ് ആ ശബ്ദത്തിന്റെ ഉടമ ആരാണ് എന്ന് മനസിലാക്കാൻ സാധിക്കാഞ്ഞതിനാൽ ഞങ്ങൾ ആ ശബ്‍ദ സന്ദേശം നൽകിയില്ല. ഞങ്ങൾ അത് നൽകില്ല എന്ന് കണ്ടപ്പോൾ രണ്ടു ദിവസം കഴിഞ്ഞു ആ ശബ്‍ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു . ഇതൊരു കുരുക്കായിരുന്നു എന്ന് ഞങ്ങൾക്ക് ബോധ്യമായത് കഴിഞ്ഞ ദിവസം സേവേറിയോസ് മെത്രാനെ വെള്ളപൂശാനായി  തിരുവനന്തപുരത്തെ കത്തനാർ തുടങ്ങിയ  യു ട്യൂബ് വീഡിയോകളിൽ  കൂടി  ആ ശബ്ദസന്ദേശം ഞങ്ങൾ നൽകിയത് എന്ന രീതിയിൽ  പുറത്തുവിട്ടപ്പോഴാണ്. അത് ഞങ്ങൾ നൽകിയിട്ടില്ല. ഞങ്ങൾ നൽകിയ ശബ്ദ സന്ദേശത്തിന്റെ ഉടമകളെയും അതിന്റെ തെളിവുകളും ഞങ്ങൾക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് നല്കാൻ സാദിക്കും.

ഒരു വ്യാജ സന്ദേശം ഉണ്ടാക്കി ഞങ്ങൾക്ക് നൽകുകയും ഞങ്ങൾ ആ വ്യാജ സന്ദേശം ടെലികാസ്റ് ചെയിതു കഴിയൂയുമ്പോൾ ഞങ്ങളെ കുടുക്കുവാനുള്ള പദ്ധതിയാണ് ഇവിടെ പൊളിഞ്ഞത്. സഭയോ സഭാ നേതൃത്വമോ പ്രതിസ്ഥാനത്തു നിൽക്കുന്ന കേസുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം നമുക്ക് മനസിലാക്കാം .. ഉറപ്പായി തോക്കാൻ പാകത്തിൽ നാലഞ്ചുപേരെക്കൊണ്ട്  ഇവർക്കെതിരെ കേസ് കൊടുപ്പിക്കും. പണത്തിനായി എന്ത് മാമാ പണിയും ചെയ്യുന്ന ഒന്ന് രണ്ടു സ്ഥിരം വക്കിലന്മാർ ഇത്തരം കേസുകളുടെ പിന്നാമ്പുറത്തു  നമുക്ക് കാണാം.  കേസ് എട്ടുനിലയിൽ പൊട്ടുമ്പോൾ സത്യം ആത്യന്തികമായി വിജയിച്ചു എന്ന് വിളംബരം ചെയിതു എല്ലാ ഉഡായിപ്പും വെള്ളപൂശിയെടുക്കും ഇതാണ് സ്ഥിരം തന്ത്രം.

അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ ദുരൂഹ മരണത്തിലും സ്ഥിതി ഇതുതന്നെയാണ് എന്നാണ് ഞങ്ങളുടെ അനുമാനം. സഭയുടെ ഉന്നത സ്ഥാനീയരോ കുടുംബാംഗങ്ങളും ഒക്കെ സംശയത്തിന്റെ നിഴലിലുള്ളവരാണ് . എന്നാൽ അവരെ ആരെയും സംശയിക്കുന്ന പ്രതികളുടെ പട്ടികയിൽ ചേർക്കാതെ വെറും ഡൂക്കിലികളെ പ്രതിസ്ഥാനത്തു കാണിച്ചു ഒരു വ്യാജ ഓഡിയോ സന്ദേശത്തെ തെളിവായി ഉയർത്തിക്കാട്ടിയാണ്  ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത്. പ്രഥമ ദൃഷ്ട്ടിയാ തന്നെ വ്യാജമെന്ന് തെളിയിക്കാവുന്ന ആ ശബ്‍ദ സന്ദേശവും  പരാതിയിൽ പ്രതിപതിച്ചിരിക്കുന്നരവരുടെയും പുറകേപോയാൽ ഈ കേസ് എങ്ങും എത്തില്ല. യഥാർത്ഥ പ്രതികൾ രക്ഷപെടുകയും ചെയ്യും . ഇവിടെയും ഇങ്ങനെ പോയാൽ ഊളകളേ മുന്നിൽനിർത്തി ചെങ്കീരികൾ രക്ഷപെടും .

അതുകൊണ്ടായിരിക്കും  ഒരു പക്ഷെ  അത്താനാസിയോസ് മെത്രാപോലിത്ത സഭയിൽ ആന്തരിക പ്രതിസന്ധി ഉണ്ട് എന്ന് പറഞ്ഞത്. കഴുത്തിൽ മുന്ന് മാല വീഴുമ്പോൾ സ്വേച്ഛാധിപതി ആയി മാറുന്ന ഇനി എല്ലാം എന്റെ കാൽകീഴിലാണ് എന്ന്  വിശ്വസിച്ചിരുന്ന മധ്യ തിരുവിതാംകൂറിലെയും മലബാറിലെയും  പൊട്ടകിണറുകളിൽ മാത്രം കാണപ്പെടുന്ന ചില ജനുസ്സ്  തവളകളെ നാം കണ്ടിട്ടുണ്ട്. അവരുടെ ഒടുക്കവും നാം കണ്ടിട്ടുണ്ട്.    ഈ അഭ്യാസങ്ങൾ എന്തൊക്കെ കാണിച്ചാലും ഒടുക്കം എന്താണെന്ന് കണ്ട ഒരു മുതിർന്ന  മെത്രാപ്പോലീത്തയുടെ ആത്മ രോധനമായിരിക്കാം ഒരുപക്ഷെ ഇത് .

Readers Comment

Add a Comment