Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിനൊരുങ്ങുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി.  നവംബർ ഒൻപതു മുതലാണ്  സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. ഇക്കാര്യം അറിയിച്ചുകൊണ്ട് ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി. ഇന്ധനവില വർദ്ധനയെ തുടർന്നാണ് യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നത്.മിനിമം ചാർജ് 12 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്രാനിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നവരെ വാഹന നികുതി ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു

Readers Comment

Add a Comment