Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ ജലം ഒഴുക്കി തുടങ്ങി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തെ തുടർന്നാണ് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നത്. 8 മണി മുതൽ 3 ഷട്ടറുകൾ കൂടി 60cm ഉയർത്തി.നിലവിൽ 1493 ക്യുസെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതൽ 1512 ക്യുസെക്‌സ് ജലം കൂടി അധികമായി ഒഴുക്കി. നിലവിൽ ജലനിരപ്പ് 138.95 അടിയാണ്. ആറ് ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളമാണെന്ന് അധികൃതർ വ്യക്തമാക്കി. ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്‌പിൽവേയിലെ 5 ഷട്ടറുകൾ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു.തുറന്നിരുന്ന 6 ഷട്ടറുകളിൽ മൂന്നെണ്ണം ഇന്നലെ രാവിലെയും രണ്ടെണ്ണം ഉച്ചയ്ക്കുശേഷവുമാണ് അടച്ചത്. പെരിയാർ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കലക്‌ടർ അറിയിച്ചു.
28.82°C








