Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:26 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് അടച്ചേയ്ക്കും . ഇന്ന് രാവിലെയാണ് ജലനിരപ്പ് 138.40 അടിയായി താഴ്ന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി നേരത്തെ തുറന്ന മൂന്ന് ഷട്ടറുകൾക്ക് പുറമെ ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നിലവിൽ ആറു ഷട്ടറുകളിലൂടെയാണ് അണക്കെട്ടിൽ നിന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്.മൂന്നു ഷട്ടറുകൾ 70 സെന്റിമീറ്ററും മൂന്നെണ്ണം അമ്പത് സെന്റിമീറ്ററുമാണ് ഉയർത്തിയത്. തമിഴ്‌നാട് കൊണ്ടു പോകുന്നതിന് പുറമെ സ്പിൽവേയിലൂടെയും ജലം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്. അതേസമയം ഷട്ടറുകൾ ഉയർത്തി രണ്ട് ദിവസം പിന്നിടുമ്പോഴും ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്താൻ തമിഴ്‌നാടിന് കഴിയാത്തതിനെ തുടർന്ന് ഇന്നലെ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവർ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തിയിരുന്നു.

Readers Comment

Add a Comment